ഡോ. നവീൻ
ലക്ഷ്മി നഴ്സിംഗ് ഹോമിന്റെ ഉടമ. കുട്ടനാട്ടിൽ അൻപതു വർഷം, ഇന്നും രോഗികളെ കാണുന്നു.

Dr. Naveenan
ഡോ. നവീൻ കുട്ടനാട്ടിൽ ജനിച്ചയാളല്ല. ഹൗസ് സർജൻസി കഴിഞ്ഞ്, പിജിക്കു മുമ്പുള്ള ഇടവേളയിൽ അദ്ദേഹം രാമങ്കരിയിലെത്തി, കുറച്ചു വർഷം അവിടെ സേവനം ചെയ്തു.
പിന്നീട് ഏതാനും മാസം ഒരു വാടക കെട്ടിടത്തിൽ ആശുപത്രി നടത്തി. അതിനുശേഷം ഇന്ന് ലക്ഷ്മി നഴ്സിംഗ് ഹോം പ്രവർത്തിക്കുന്ന കെട്ടിടം പണിതു.
അൻപതു വർഷം പിന്നിടുമ്പോഴും അദ്ദേഹം രോഗികളെ നേരിട്ടു കാണുന്നു.
ഇവിടത്തുകാരനല്ല. എങ്കിലും കുട്ടനാട്ടുകാർ എന്നും അദ്ദേഹത്തെ കുടുംബാംഗമായി കണ്ടു.
അന്യനല്ല, ഞങ്ങളുടെ സ്വന്തം
കുട്ടനാട് അദ്ദേഹത്തിന്റെ ജന്മനാടല്ല. എങ്കിലും സ്വന്തം വീട്ടിലെ ഒരാളെ എന്നപോലെയാണ് നാട്ടുകാർ അദ്ദേഹത്തെ ആശ്രയിക്കുന്നത്. പലരും ദൈവത്തെപ്പോലെ അദ്ദേഹത്തെ ആദരിക്കുന്നു.
ഞാൻ കൊടുപ്പുന്നക്കാരിയാണ് ഇപ്പോൾ താമസം വയനാട്ടിലാണ് നവീനൻ doctor ഞങ്ങളുടെ family Dr ആയ ദൈവം ആണ് എന്ത് അസുഖം വന്നാലും നവീനൻ ഡോക്ടറുടെ അടുത്താണ് ഞങ്ങൾ അഭയം തേടുന്നത് പിന്നെ എന്റെയും അനുജത്തി വിജിയുടെയും പ്രസവം എടുത്തതും ഇദ്ദേഹമാണ് ഞങ്ങൾ ദൈവമായി കരുതുന്ന Dr ഞങ്ങളുടെ ഹൃദയത്തിൽ എന്നെന്നും തിളങ്ങി നിൽക്കും അദ്ദേഹത്തിന്റെ ഈ സ്നേഹാദരവിൽ എല്ലാവിധ മംഗളങ്ങളും നേരുന്നു

അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ അസുഖത്തിന് ആശ്വാസമാകുമെന്ന് പലരും വിശ്വസിക്കുന്നു.
ചില കണക്കുകൾ
- അൻപതു വർഷത്തെ സേവനം
- ഒപി ഫീസ് ഇന്നുവരെ ഇല്ല
- സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഇല്ലാതെതന്നെ രണ്ടായിരത്തിഅറുനൂറോളോം കുഞ്ഞുങ്ങൾ ഇവിടെ പിറന്നു