
LNH · കുട്ടനാട്, ആലപ്പുഴ, കേരളം
അൻപതു വർഷത്തെ കരുതൽ, കുടുംബത്തിലൊരാളെപ്പോലെ.
കുട്ടനാട്ടിലെ ലക്ഷ്മി നഴ്സിംഗ് ഹോം. ഇന്നും രോഗികളെ നേരിട്ടു കാണുന്ന ഡോ. നവീന്റെ നേതൃത്വത്തിൽ.
- 50
- വർഷം കുട്ടനാടിനൊപ്പം
- ₹0
- ഒപി ഫീസ്, ഇന്നുവരെ
- 2600+
- കുഞ്ഞുങ്ങൾ ഇവിടെ പിറന്നു
എപ്പോൾ വരാം
എപ്പോൾ വരാം
- ഒപി
- രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ
- ആശുപത്രി
- വൈകിട്ട് 5 വരെ തുറന്നിരിക്കും
- ഞായർ
- അവധി
സമയത്തിൽ മാറ്റം വരാം. വരുന്നതിനുമുമ്പ് ഒന്ന് ഉറപ്പാക്കുക.
പണമില്ലെന്ന കാരണത്താൽ ആരെയും മടക്കി അയയ്ക്കാറില്ല.
ഡോ. നവീൻ ഇന്നുവരെ ഒപി ഫീസ് വാങ്ങിയിട്ടില്ല. മറ്റു സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഉള്ളതിനെക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ മരുന്നുകൾ.

കുട്ടനാട്ടുകാരനല്ല. എങ്കിലും ഞങ്ങളിലൊരാൾ.
ഹൗസ് സർജൻസിക്കു ശേഷം പിജിക്കു മുമ്പുള്ള ഇടവേളയിൽ ഡോ. നവീൻ രാമങ്കരിയിലെത്തി, കുറച്ചു വർഷം അവിടെ സേവനം ചെയ്തു. ഇന്ന് കുട്ടനാട്ടുകാർ അദ്ദേഹത്തെ സ്വന്തം വീട്ടിലെ ഒരാളായി കാണുന്നു.
ഡോ. നവീനെ അറിയാംനവീനം 2026
കുട്ടനാടിനു വേണ്ടിയുള്ള ഡോ. നവീന്റെ അൻപതു വർഷത്തെ സേവനത്തെ ആദരിക്കാൻ നാട്ടുകാർ ഒത്തുചേരുന്ന ചടങ്ങ്.
വിവരങ്ങൾ കാണുക